ഷിബു ബേബി ജോണിന്റെ വീട്ടിലെ മോഷണം; 50 പവനോളം സ്വര്‍ണവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: മുൻ മന്ത്രിയും ആർ എസ് പി നേതാവുമായ ഷിബു ബേബി ജോണിന്റെ വീട്ടില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. തമിഴ്നാട് സ്വദേശി രമേഷ് എന്ന രാസാത്തി രമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് 50 പവനോളം സ്വർണം പിടിച്ചെടുത്തു. 35 പവൻ സ്വർണാഭരണങ്ങളും 15 പവൻ സ്വർണം ഉരുക്കിയ നിലയിലുമാണ് കണ്ടെത്തിയത്.

Advertisment

മോഷ്ടിച്ച സ്വർണം നാഗർകോവിലിലെ സ്വർണക്കടയിൽ വിൽക്കാൻ എത്തിയപ്പോൾ കടയുടമയ്ക്കു സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു.

Advertisment