മഞ്ചേരി :ധനകാര്യ മേഖലയിൽ ബാങ്കിംഗ് പ്രവർത്തനങ്ങളുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും മാനദണ്ഡങ്ങളും പാലിക്കുന്ന ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി മഞ്ചേരി റീജിയൻ,റെയിൻബോ ടീമിന്റെ നേതൃത്വത്തിൽ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച വിനോദസഞ്ചാര പഠനയാത്ര പങ്കാളിത്തം കൊണ്ടും പ്രയോജനപ്രദമായ ചർച്ചകൾ കൊണ്ടും ആവേശകരമായി. മഞ്ചേരി മുതൽ ചാവക്കാട് വരെയുള്ള മൂന്ന് സഞ്ചാര കേന്ദ്രങ്ങളിലെ സന്ദർശനം നടൻ മാമുക്കോയ ഫ്ലാഗ് ഓഫ് ചെയ്തു.നടൻ സന്തോഷ് പണ്ഡിറ്റ് യാത്ര നയിച്ചു.
പ്രവാസി കൂട്ടായ്മയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മറൈൻ അക്വേറിയത്തിലെ വിസ്മയക്കാഴ്ചകളും പഞ്ചവടിയിലെ കിടിലൻ ബീച്ചുമായിരുന്നു പ്രധാന സന്ദർശനം.
ഉല്ലാസ യാത്രയുടെ ഭാഗമായി കുട്ടികളും മുതിര്‍ന്നവരും പാട്ടുപാടിയും അനുഭവങ്ങൾ പങ്കിട്ടും പരിപാടികള്‍ വർണാഭമാക്കി. പഠന യാത്രയിൽ പങ്കെടുത്ത എല്ലാവര്‍ക്കും ഭക്ഷണവും ഒരുക്കിയിരുന്നു.കോവിഡ് മഹാമാരിക്ക് ശേഷം തമ്മിൽ കാണാനും കൂടുതൽ ഇടപഴകാനും ഉള്ള അവസരം ഒരുക്കിയ റെയിൻബോ ടീം ലീഡർ സതീഷ് ബാബുവിനെ പങ്കെടുത്തയെല്ലാവരും അനുമോദനം അറിയിച്ചു.
ധനാഗമന മേഖലയിൽ മികച്ച പ്ലാനുമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോപ്പറേറ്റീവ് സൊസൈറ്റി,സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടേയും സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് ഒപ്പം സാമ്പത്തിക സഹകരണത്തെകൂടി വിജയകരമാക്കുന്നുണ്ട്.സീനിയർ ഓഫീസർമാരായ ഗോപാലൻ, ശ്രീജ,പ്രമിതസതീഷ് തുടങ്ങിയവർ ഉല്ലാസയാത്രയ്ക്ക് നേതൃത്വം നല്‍കി.