പാലായിൽ നിന്നും ചീഞ്ഞ മത്സ്യം പിടിച്ചെടുത്തു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ തെക്കേക്കരയിലെ സെൻ്റ് ആൻസ് മത്സ്യ വിൽപ്പന ശാലയിൽ നിന്നും പഴകിയ മത്സ്യം പാലാ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ പിടിച്ചെടുത്തു. അൽപ്പം മുമ്പായിരുന്നു ( 9.15) റെയ്ഡ്. വാർഡ് കൗൺസിലർ മായാ രാഹുലും സ്ഥലത്തെത്തിയിരുന്നു.

Advertisment

പുഴുവരിച്ച മത്സ്യമാണ് ഇന്ന് രാവിലെ പിടിച്ചെടുത്തതെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ നഗരത്തിലെ മറ്റ് മത്സ്യവിപണന ശാലകളിലും അടിയന്തിരമായി പരിശോധന നടത്തണമെന്നും പ്രതിപക്ഷ പാർലമെൻ്ററി പാർട്ടി ലീഡർ പ്രൊഫ. സതീഷ് ചൊള്ളാനി ആവശ്യപ്പെട്ടു.

Advertisment