Advertisment

തൃശൂരിൽ ക്ഷേത്ര മൈതാനത്ത് മദ്യലഹരിയിൽ പടക്കം പൊട്ടിച്ചു; മൂന്നുപേര്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മദ്യലഹരിയിൽ ചൈനീസ് പടക്കം പൊട്ടിച്ച മൂന്നുപേരെ പൊലീസ് പിടികൂടി. കോട്ടയം സ്വദേശികളായ അജി, ഷിജാബ്, തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശി നവീന്‍ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവം.

യുവാക്കളുടെ കാറിൽ നിന്ന് പടക്കങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. തിരുവമ്പാടിയുടെ വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിച്ച ഷെഡിനു സമീപം കാറിലെത്തിയ മൂന്നംഗ സംഘം പടക്കം പൊട്ടിക്കുകയായിരുന്നു.

പൊലീസ് എത്തിയാണ് മൂന്നു പേരെയും കീഴ്പ്പെടുത്തിയത്. തൃശൂർ പൂരം വെടിക്കെട്ടു കാണാൻ വേണ്ടി എത്തിയാതായിരുന്നു മൂന്നുപേരും. കാലാവസ്ഥ അനുകൂലമായാൽ മാറ്റി വച്ച വെടിക്കെട്ട് നാളെ വൈകീട്ട് നടത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെയാണ് ഈ സംഭവം.

Advertisment