Advertisment

എൻ്റെ കേരളം മേള : വരവേൽക്കുന്നത് പടിപ്പുരയും പാടവും ഓലപ്പുരയും; ഗ്രാമീണ ടൂറിസം അനുഭവങ്ങൾ തനിമയോടെ അവതരിപ്പിച്ച് ടൂറിസംവകുപ്പിൻ്റെ പ്രദർശന സ്റ്റാൾ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

എൻ്റെ കേരളം പ്രദർശന വിപണന മേളയിലേക്ക് എത്തുന്നവർ പ്രവേശന കവാടം പിന്നിട്ടെത്തുന്നത് കേരളത്തിൻ്റെ വിനോദ സഞ്ചാരനുഭവങ്ങൾ ഒരു കുടക്കീഴിൽ അവതരിപ്പിച്ചിട്ടുള്ള സംസ്ഥാന ടൂറിസം വകുപ്പിൻ്റെ പ്രദർശന സ്റ്റാളിലേക്കാണ്. പടിപ്പുരയും പാടവും ഓലപ്പുരയും നടപ്പാലവുമൊക്കെയാണ് ഇവിടെ സന്ദർശകരെ വരവേൽക്കുന്നത്. ഗ്രാമീണ വിനോദ സഞ്ചാരനുഭവങ്ങൾ തനിമ ചോരാതെ സ്റ്റാളിൽ അവതരിപ്പിച്ചിട്ടുണ്ട്. പടിപ്പുരകടന്ന് ഓലപ്പുരക്ക് മുമ്പിൽ നിന്ന് ചിത്രങ്ങൾ പകർത്തി പാടവരമ്പത്തുകൂടി കാഴ്ച്ചകൾ കണ്ട് കേരള ടൂറിസത്തെയും ടൂറിസം അനുഭവങ്ങളേയും അടുത്തറിഞ്ഞ് സന്ദർശകൾ മുമ്പോട്ട് പോകും. സംസ്ഥാനത്തിൻ്റെ വിനോദ സഞ്ചാര അനുഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരം വീഡിയോ വാളിലൂടെ സ്റ്റാളിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.

publive-image

സഞ്ചാരികൾക്ക് കേരളത്തിലെ യാത്രാവിവരങ്ങൾ അനായാസം അറിയാൻ സാധിക്കുന്ന 'മായ' മൊബൈൽ ആപ്ലിക്കേഷൻ സ്റ്റാളിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. പാഞ്ചാലി മേട്, ഇക്കോ ലോഡ്ജ് ഇടുക്കി, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, അരുവിക്കുഴി തുടങ്ങി ഇടുക്കിക്കഭിമാനമായ വിവിധം ടൂറിസം പദ്ധതികൾ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. കേരള ടൂറിസത്തിന് ലഭിച്ച അന്തർദേശിയ അവാർഡുകളുടെ അടയാളപ്പെടുത്തലും സ്റ്റാളിലുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി റ്റി പി സി )കൗണ്ടറിലൂടെ ഇടുക്കിയുടെ ടൂറിസവുമായി ബന്ധപ്പെട്ട ബുക്ക്ലെറ്റുകളും ലഘുലേഖകളും ലഭ്യമാക്കുന്നുണ്ട്.

 

ടൂറിസം വകുപ്പ് അടുത്തിടെ അവതരിപ്പിച്ച കാരവാൻ ടൂറിസത്തിൻ്റെ ചിത്രാവിക്ഷ്ക്കാരത്തിനും സ്റ്റാളിൽ ഇടം നൽകിയിട്ടുണ്ട്. കൈത്തറിയിൽ ഖാദി തുണിത്തരങ്ങൾ നെയ്തെടുക്കുന്ന കാഴ്ച്ചയും ടൂറിസം വകുപ്പിൻ്റെ സ്റ്റാളിലൂടെ നേരിൽ കണ്ടറിയാം. നവകേരള സൃഷ്ടിക്കായി കരുത്തോടെ മുമ്പെ കുതിക്കുന്ന കേരള ടൂറിസത്തിൻ്റെ അഭിമാനകരമായ മുഖമാണ് എൻ്റെ കേരളം പ്രദർശന-വിപണന മേളനഗരിയിൽ ആവിക്ഷ്ക്കരിച്ചിട്ടുള്ളത്. ഒപ്പം ഗ്രാമീണ ടൂറിസത്തിൻ്റെ നേരനുഭവങ്ങളും

Advertisment