സഹകരണം വ്യവസായം കുടുംബശ്രീ സംരംഭങ്ങള്‍ പട്ടികജാതി - പട്ടികവര്‍ഗ്ഗ വികസനം; സെമിനാര്‍ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം, ജില്ലാ തല ആഘോഷത്തിന്റെ ആറാം ദിനം സഹകരണം വ്യവസായം കുടുംബശ്രീ സംരംഭങ്ങള്‍ പട്ടികജാതി - പട്ടികവര്‍ഗ്ഗ വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സഹകരണ വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, കുടുംബശ്രീ, എസ്. സി, എസ്. ടി വകുപ്പ് സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സ്വാഗത സംഘം ചെയര്‍മാന്‍ സിവി വര്‍ഗീസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

Advertisment

സഹകരണ പ്രസ്ഥാനത്തിന് കൂടുതല്‍ മേഖലകളില്‍ മുതല്‍ മുടക്കുന്നതിനും തദ്ദേശ സ്വയം സ്ഥാപനങ്ങളുമായി ചേര്‍ന്ന് പുതിയ മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ആവശ്യമെങ്കില്‍ നിലവിലെ സഹകരണ നിയമം ഭേദഗതി ചെയ്യണമെന്ന് ചെയര്‍മാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ നിര്‍ദ്ദേശിച്ചു. നിയമ സാധുതയില്ലാത്തതിനാല്‍ ഭീമമായ തുക സഹകരണ സ്ഥാപനങ്ങളില്‍ ചെലവഴിക്കാതെയുണ്ട്. ഒരു പഞ്ചായത്തില്‍ ഒരു സഹകരണ സ്ഥാപനം എന്ന നിലയില്‍ എല്ലാ മേഖലയിലും സഹകരണ പ്രസ്ഥാനത്തിന്റെ സാന്നിദ്ധ്യമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലൂക്ക് വ്യാപാരി സഹകരണ സംഘം പ്രസിഡന്റ് ജോസ് കുഴികണ്ടം അധ്യക്ഷത വഹിച്ചു.

സംരംഭങ്ങളെ കുറിച്ചും, വായ്പകളെ കുറിച്ചും, സഹകരണ, വ്യവസായ, വകുപ്പുകള്‍ നല്‍കി വരുന്ന സേവനങ്ങള്‍, പട്ടികജാതി - പട്ടികവര്‍ഗ്ഗ വികസനം മുന്‍ നിര്‍ത്തി ഉന്നത വിദ്യാഭ്യാസ മേഖലയിലും സംരംഭക മേഖലയിലും നല്‍കി വരുന്ന സേവനങ്ങള്‍, കുടുംബശ്രീ സംരംഭങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ വിശദീകരിച്ചു.

കുടുംബശ്രീ മിഷന്‍ പ്രോഗ്രാം മാനേജര്‍ ബിബിന്‍ ജോസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ പി.എസ്, എംജി യൂണിവേഴ്‌സിറ്റി ജോയിന്റ് രജിസ്ട്രാര്‍ പി.കെ സജീവ്, ജില്ലാ പട്ടിക ജാതി വികസന ഓഫിസര്‍ സാജു ജേക്കബ്, കുറവിലങ്ങാട് ദേവമാത കോളേജ് അസി. പ്രൊഫ. എന്‍ സതീശന്‍, ജോ. രജിസ്ട്രാര്‍ റെയ്‌നു തോമസ്, ഐ റ്റി ഡി പി പ്രൊജക്റ്റ് ഓഫീസര്‍ ശ്രീരേഖ കെ.എസ്, വ്യവസായ കേന്ദ്രം മാനേജര്‍ ബനഡിക്റ്റ് വില്യംസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment