ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
Advertisment
ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ കേസില്‍ ഭർത്താവും പൊലീസുകാരനുമായ റെനീസിനെ സസ്പെൻഡ് ചെയ്തു. മെഡി.കോളജിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ ജോലി നോക്കിയിരുന്ന റെനീസിനെ അന്വേഷണ വിധേയമായാണ് സസ്പെന്‍റ് ചെയ്തിരിക്കുന്നത്.
സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തി റെനീസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലാണ്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.