ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
Advertisment
മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ടര കോടിയുടെ സ്വർണം പിടികൂടി. അഞ്ച് കിലോയിലധികം സ്വർണമാണ് 6 വ്യത്യസ്ത കേസുകളിൽ പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പടെ ആറ് പേരെ കസ്റ്റംസ് പിടികൂടി.
താമരശ്ശേരി സ്വദേശി നിസാർ, കോഴിക്കോട് സ്വദേശികളായ കൊമ്മേരി റംഷാദ്, അബൂബക്കർ സിദ്ധിഖ്, മുഹമ്മദ് നിഷാദ്, കാസർകോട് സ്വദേശി മുഹമ്മദ് അജ്മൽ, മലപ്പുറം സ്വദേശി ഷെയ്‌റ എന്നിവരാണ് പിടിയിലായത്.
ബാഗിനുള്ളിൽ ഒളിപ്പിച്ചും ചെറിയ വയറിന്റെ രൂപത്തിലാക്കിയും ക്യാപ്സ്യൂളാക്കിയുമാണ് സ്വർണം കടത്തിയത്. സംഭവത്തിൽ 6 കേസുകൾ രജിസ്റ്റർ ചെയ്തതായി കസ്റ്റംസ് അറിയിച്ചു.