New Update
Advertisment
കൊല്‍ക്കത്ത: മലയാളിയായ സിആർപിഎഫ് ജവാൻ ബംഗാളിൽ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. അരിക്കുളം കാരയാട് സ്വദേശി നാഗത്ത് മീത്തൽ സുരേന്ദ്രന്റെ മകൻ സുധിൻ പ്രസാദ് (28) ആണ് മരിച്ചത്. ജാർഖണ്ഡിൽ ജോലി ചെയ്യവെ പ്രത്യേക പരിശീലനത്തിനായി ബംഗാളിൽ എത്തിയതായിരുന്നു. മൃതദേഹം ബുധനാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്തവളത്തിലെത്തും. അച്ഛൻ: സുരേന്ദ്രൻ, അമ്മ: ഉഷ. ഭാര്യ: അതുല്ല്യ, സഹോദരൻ: സായൂജ്.