ടീൻ ഇന്ത്യ 'പിങ്ക് പവർ 2022' മലപ്പുറം ജില്ലതല ഉദ്ഘാടനം നടന്നു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

വടക്കാങ്ങര : ടീൻ ഇന്ത്യ 8 മുതൽ +2 വരേ പഠിക്കുന്ന പെൺകുട്ടികൾക്കായി നടത്തുന്ന 'പിങ്ക് പവർ 2022' ന്റെ ഭാഗമായി ലീപ് (ലൈഫ് സ്കിൽസ് എജ്യുക്കേഷൻ ഫോർ അഡോളസന്റ് ഫേസ്) സംഘടിപ്പിച്ചു. മലപ്പുറം ജില്ലതല ഉദ്ഘാടനം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ് സലീം മമ്പാട് നിർവഹിച്ചു.

Advertisment

ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ അധ്യക്ഷത വഹിച്ചു. ടീൻ ഇന്ത്യ ജില്ല കോർഡിനേറ്റർ എൻ.കെ സദ്റുദ്ധീൻ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല സെക്രട്ടറി മുഫീദ ജഹാൻ, ഇ.സി സൗദ, നസ്റിൻ എന്നിവർ സംസാരിച്ചു.

publive-image

എത്തിക്കൽ മെഡിക്കൽ ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. എ.കെ സജീല പെൺകുട്ടികൾക്ക് പഠന ക്ലാസ് നടത്തി. ടീൻ ഇന്ത്യ മക്കരപ്പറമ്പ് ഏരിയ കോർഡിനേറ്റർ സി.പി കുഞ്ഞാലൻകുട്ടി സ്വാഗതം പറഞ്ഞു. ടി മിൻഹ ഖിറാഅത്ത് നടത്തി.

Advertisment