ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
Advertisment
തൊടുപുഴ- തിരുവനന്തപുരത്ത് മെയ് 18 മുതൽ 22 വരെ നടക്കുന്ന ദേശ്Iയ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലക്ക് മികച്ച നേട്ടം. ബോബൻ ബാലകൃഷ്ണൻ, അഖിൽ വിനായക്, അനീഷ് വി എം , മുഹമ്മദ് സുഹൈൽ എന്നിവർക്കാണ് കേരള ഹാൻഡ്ബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ചത്. ബോബൻ ബാലകൃഷ്ണൻ മുൻ എം ജി യൂണിവേഴ്‌സിറ്റി താരമാണ്.
ഇടുക്കി ജില്ലാ പോലീസ് സേനാംഗമാണ്. അഖിൽ വിനായക് എസ് മുൻ സംസ്ഥാന സ്കൂൾ താരവും ഇടുക്കി ജില്ലാ പോലീസ് സേനാംഗവുമാണ്. അനീഷ് വി എം ഈ വർഷത്തെ സംസ്ഥാന സീനിയർ ഹാന്റ് ബോൾ ടീം അംഗവും കൃഷി വകുപ്പിലെ താൽകാലിക ജീവനക്കാരനുമാണ്. മുഹമ്മദ് സുഹൈൽ മുൻ സംസ്ഥാന താരവും ഇൻഫോ പാർക്ക് ജീവനക്കാരനുമാണ്.