ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
Advertisment
കണ്ണൂരിൽ നടന്ന അഞ്ചാമത് അന്തർ സർവകലാശാല വടംവലി ചാമ്പ്യൻഷിപ്പിൽ എം .ജെ .യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മെഡൽ കരസ്ഥമാക്കിയവർക്കും പരിശീലകർക്കും ഇടുക്കി ജില്ലാ വടംവലി അസോസിയേഷൻ സ്വീകരണം നൽകി. ആറ് വിഭാഗങ്ങളിലായി അറുപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. ബോയ്സ് ,ഗേൾസ്,മിക്സഡ് വിഭാഗങ്ങളിലായി രണ്ടു ടീമുകൾക്ക് വെള്ളി മെഡലും രണ്ടു ടീമുകൾക്ക് വെങ്കലവും ലഭിച്ചു.
തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ .എസ്.ഫ്രാൻസീസ് ,പ്രസിഡന്റ് മാത്തുക്കുട്ടി ജോസഫ് ,ട്രെഷറർ ലിറ്റോ .പി .ജോൺ ,ഹെജി .പി .ചെറിയാൻ ,ജമീല ഇസ്മായിൽ ,ഡോ.പ്രസാദ് റാവു ,ഷാജി മുല്ലക്കരി,ജോൺസൺ ജോസഫ് ,ജോസഫ് ബിനോയ് ,തുടങ്ങിയവർ പങ്കെടുത്തു