പാലക്കാട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടികൾ

author-image
Gaana
New Update

publive-image

Advertisment

പാലക്കാട്: സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ചാലിശ്ശേരി പെരുമണ്ണൂരിലാണ് അപകടമുണ്ടായത്. ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിലെ ബസാണ് അപകടത്തിൽപ്പെട്ടത്.

ബസിൽ 15 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഒരു വശം പൊന്തക്കാടുകൾ നിറ‍ഞ്ഞതിനാൽ റോഡിന്റെ താഴ്ചയേറിയ ഭാ​ഗത്തോടു ചേർന്നാണ് ബസ് സഞ്ചരിച്ചത്. ഈ ഭാഗത്തെ സൈഡ് ഇടിഞ്ഞാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്.

Advertisment