വിദ്യാഭ്യാസ വായ്പ പാസാകുന്നതിലെ കാലതാമസം, ഉടൻ പരിഹരിക്കണമെന്ന് കെ എസ് സി (എം)

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: ഈട് ഉള്ളതും ഇല്ലാത്തതുമായ വിദ്യാഭ്യാസ വായ്പകൾക്ക് ഉണ്ടാക്കുന്ന അസധാരണമായ കാലതാമസം മൂലം വിദ്യാർഥികളിൽ പലർക്കും വിസ ലഭിക്കുതിന് താമസം നേരിടുകയും പഠനം മുടങ്ങുന്നതിനും കാരണമാകുന്നത് ഉടൻ പരിഹരിക്കണമെന്ന് കെ.എസ്.സി (എം) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മീനച്ചിൽ ,കോട്ടയം, വൈക്കം താലൂക്കിൽ നിന്നുള്ള അപേക്ഷകൾക്കാണ് രൂക്ഷമായ കാലതാമസം നേരിടുന്നത് ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിലിൻ്റെ നേതൃത്വത്തിൽ എസ് ബി ഐ പാലാ റീജിയണൽ മാനേജർക്ക് നിവേദനം നൽകി.

Advertisment

publive-image

കെ.എസ്.സി (എം) സംസ്ഥാന ഭാരവാഹികളായ അലക്സാണ്ടർ കുതിരവേലിൽ, അമൽ ചാമക്കാല, ടോം മനയ്ക്കൽ, ജോൺസൺ ജെയിംസ് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകൾക്ക് മേൽ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കില്ലങ്കിൽ എസ് ബി ഐ റീജിയണൽ ഓഫീസ് ഉപരോധിക്കുന്നത് അടക്കമുള്ള സമര പരിപാടികളിലെക്ക് കെ.എസ്.സി (എം) കടക്കുമെന്ന് റ്റോബി തൈപ്പറമ്പിൽ പ്രസ്ഥാവനയിൽ പറഞ്ഞു.

Advertisment