/sathyam/media/post_attachments/DcD48wgSSSinDKojv8mM.jpeg)
അങ്കമാലി: തിരുവൈരാണിക്കുളം കേന്ദ്രമായി 2019-ൽ സാംസ്‌കാരിക പ്രവർത്തകനായ മഹേഷ് മംഗലശ്ശേരിയുടെ നേതൃത്വത്തിൽ ആരംഭിച്ച പാട്ടുകൂട്ടം എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മ പി.കെ. കമ്മ്യുണിക്കേഷൻസ് മ്യുസിക് ടു ഹാർട്ട് എന്ന സാംസ്‌ക്കാരിക സംഘടനയായി പ്രവർത്തനം തുടങ്ങി. കേരളത്തിലും, കേരളത്തിന് പുറത്തും, വിദേശ രാജ്യങ്ങളിലുമുള്ള മലയാളി സുഹൃത്തുക്കളായ ഗായകരുടെ കൂട്ടായ്മയായിരുന്നു പാട്ടുകൂട്ടം. രണ്ടുവർഷം പിന്നിടുന്ന വേളയിൽ കലയോടൊപ്പം കൂടുതൽ ജനോപകാരപ്രദമായ കാര്യങ്ങൾ സമൂഹത്തിലേക്കിറങ്ങി ചെയ്യുന്നതിന് പ്രതിജ്ഞാബദ്ധരായാണ് പുതിയ സാംസ്‌കാരിക സംഘടനയ്ക്ക് തുടക്കമിട്ടത് എന്ന് മഹേഷ് മംഗലശ്ശേരി പറഞ്ഞു.
അങ്കമാലി വ്യാപാരഭവനിൽ കൂടിയ സാംസ്‌കാരിക സമ്മേളനത്തിൽ മുൻ ഗതാഗത വകുപ്പ് മന്ത്രി ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. ടെലിവിഷൻ, റേഡിയോ അവതാരകൻ സനൽ പോറ്റി പി. കെ. കമ്മ്യുണിക്കേഷന്റെ ലോഗോ പ്രകാശനം നടത്തി. നടൻ, ഡബ്ബിങ്ങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് എന്നീ മേഖലകളിൽ അര നൂറ്റാണ്ടിലേറെ കലയ്ക്കായി ജീവിതം ഉഴിഞ്ഞു വച്ച വി.വി ആന്റണിക്ക് സമഗ്ര സംഭാവനക്കുള്ള പി.കെ കമ്മ്യുണിക്കേഷന്റെ പുരസ്‌കാരം നാടകരചയിതാവ് ശ്രീമൂലനഗരം മോഹൻ സമർപ്പിച്ചു.
/sathyam/media/post_attachments/61NGmqYXd99niMtYTlCl.jpeg)
കൂടാതെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു. സിനിമ ഗാനരചയിതാവ് ചിറ്റൂർ ഗോപി, ബ്ലസ്സ് റിട്ടേർമെന്റ് ലിവിംഗ് ചെയർമാൻ ബാബു ജോസഫ്, തൃക്കാക്കര സാംസ്‌കാരിക വേദിയിലെ സാംസ്‌കാരിക സെക്രട്ടറി ഹേമ ഗസൽ, ഗായകൻ ടി.പി വിവേക്, പി.കെ കമ്മ്യുണിക്കേഷൻ പ്രസിഡന്റ് സുബ്രഹ്മണ്യ സ്വാമി, സെക്രട്ടറി ഗിരീഷ് ദിനേശ് പുറമന, വി.ആർ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us