സിവിൽ സർവ്വീസ് വിജയിച്ച് ഏഴാച്ചേരിക്കാരൻ അർജ്ജുൻ ഉണ്ണികൃഷ്ണൻ

author-image
ജൂലി
Updated On
New Update

publive-image

രാമപുരം: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 145-ാം റാങ്കുമായി രാമപുരം എഴാച്ചേരി സ്വദേശിയായ യുവ എൻജിനീയർ നാടിന് അഭിമാനമായി. ഏഴാച്ചേരി കാവുങ്കല്‍ വീട്ടില്‍ അർജ്ജുൻ ഉണ്ണികൃഷ്ണൻ ആണ് റാങ്ക് കരസ്ഥമാക്കിയത്. കൊച്ചിയില്‍ മറൈന്‍ ഷിപ്പില്‍ ഇലക്ട്രോണിക്സ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് ഈ ബി.ടെക് ബിരുദധാരി ഇപ്പോൾ. ഇന്നലെ അര്‍ജ്ജുന്‍ ആലുവയിലുള്ള സുഹൃത്തിന്റെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയിലാണ് സിവില്‍ സര്‍വ്വീസ് ഫലം വന്നതും റാങ്ക് ലഭിച്ച വിവരം അറിയുന്നതും. ഐങ്കൊമ്പ് അംബിക വിദ്യാഭവനിലും, പാലാ സെന്റ്. വിന്‍സെന്റ് സ്‌കൂളിലും തുടർന്ന് തൊടുപുഴ മുട്ടം ഗവ. എൻഞ്ചിനീയറിംഗ് കോളേജിലും പഠനം പൂർത്തിയാക്കി.

Advertisment

publive-image

തിരുവനന്തപുരം ഐലന്റ് ഐ.എ.എസ്. അക്കാദമിയിലാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പരിശീലനം നേടിയത്. സുഹൃത്തുക്കളുടെ പ്രേരണയെത്തുടര്‍ന്നാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയതെന്ന് അർജ്ജുൻ പറഞ്ഞു. റാങ്ക് കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ലെന്നും കിട്ടിയതില്‍ സന്തോഷമുണ്ടെന്നും വിചാരിച്ച സര്‍വ്വീസ് കിട്ടിയില്ലെങ്കില്‍ ഒന്നുകൂടി പരീക്ഷ എഴുതാനാണ് അർജ്ജുന്റെ തീരുമാനമെന്നും മാതാപിതാക്കൾ പറഞ്ഞു. പിതാവ് ഉണ്ണികൃഷ്ണന് ബിസിനസാണ്. അമ്മ ബിന്ദു. സഹോദരന്‍ അനന്ദു ബാംഗ്ലൂരില്‍ അമേരിക്കന്‍ കമ്പനിയില്‍ ഇലക്ട്രോണിക്സ് ടെക്നീഷ്യനായി ജോലി ചെയ്യുന്നു.

publive-image

Advertisment