ദീപശിഖാങ്കിത നീല പതാകയ്ക്ക് ഇന്നേക്ക് 65 വയസ്സ്! കെ. എസ്. യുവിന്റെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് ഓയൂരിൽ ജന്മദിനസംഗമം നടത്തി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കെ. എസ്. യുവിന്റെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് ഓയൂരിൽ ജന്മദിനസംഗമം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എസ് എസ് ശരത് ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കെ. എസ്. യു ചടയമംഗലം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനീസ് മുഹമ്മദ്‌ പതാകയുയർത്തി.

Advertisment

publive-image

ഒഐസിസി കുവൈറ്റ് ജനറൽ സെക്റട്ടറി ഷംസു താമരക്കുളം, ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്റട്ടറി ജി.ഹരിദാസ്, നാദിർഷാ, ഐഎന്‍ടിയുസി പ്രസിഡന്റ് ദിലീപ്, യൂത്ത് കോൺഗ്രസ് സെക്രട്ടറി സുഹൈൽമോട്ടോർ കുന്ന്, ആ ദിൽ അടയറ എന്നിവർ സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി മധുരവിതരണവും നടത്തിയാണ് ഏവരും പിരിഞ്ഞത്.

Advertisment