/sathyam/media/post_attachments/BYWTkB4sICAQjghcV7i2.jpeg)
പാലാ: വലവൂർ ഗവ. യു.പി സ്കൂളിലെ പ്രവേശനോത്സവം കരൂർ ഗ്രാമപ്പഞ്ചായത്ത് മെമ്പർ വത്സമ്മ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് റെജി എം.ആർ അധ്യക്ഷനായിരുന്നു.
ഹെഡ്മാസ്റ്റർ രാജേഷ് എൻ.വൈ, എസ്.എം.സി പ്രസിഡൻ്റ് കെ എസ് രാമചന്ദ്രൻ, കരൂർ കൃഷിഭവൻ ഓഫീസർ നിമിഷ അഗസ്റ്റിൻ, എം.പി.ടി.എ പ്രസിഡൻറ് ജിഷ കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/post_attachments/IrEKIzxnDLm4SIs7aczS.jpeg)
ഉത്തരീയം ചാർത്തിയ ആൺകുട്ടികളേയും ഫ്ളവർ റിംഗ് ധരിച്ച പെൺകുട്ടികളേയും നീണ്ട കരഘോഷത്തോടെയും ആർപ്പുവിളികളോടെയും സ്വീകരിച്ച് മുതിർന്ന കുട്ടികൾ അവരെ വേദിയിലേയ്ക്കാനയിച്ചു. നവാഗതർക്ക് പഠനോപകരണങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.
/sathyam/media/post_attachments/Vu9yeJTsKLv8FqxuXnkH.jpeg)
കൃഷി ഓഫീസറുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും പച്ചക്കറിവിത്തുകൾ സൗജന്യമായി നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും കൃഷി ഓഫീസ് അസിസ്റ്റൻറ് പ്രിയയുടെ മനോഹരഗാനവും പുഷ്പാലങ്കാരവും പ്രവേശനോത്സവത്തെ കൂടുതൽ മിഴിവുറ്റതാക്കി. ഹിന്ദി പ്രചാര പദ്ധതി "സുരീലി ഹിന്ദി"യുടെ ഭാഗമായുള്ള കലാപരിപാടികളും ഇതോടൊപ്പം നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us