"എം പി വീരേന്ദ്രകുമാർ ബഹുമുഖ പ്രതിഭ" എന്ന അനുസ്മരണ വെബിനാറുമായി ജനതാ കൾച്ചറൽ സെൻ്റർ ഓവർസീസ് കമ്മിറ്റി

author-image
admin
Updated On
New Update

publive-image

Advertisment

എം പി വിരേന്ദ്ര കുമാർ മനുഷ്യരെയും ജീവജാലങ്ങളെയും ഒരു പോലെ സ്നേഹിക്കുകയും കാല ഗതികളെ മുൻകൂട്ടി പ്രവചിക്കുവാനും കഴിവുള്ള അപൂർവ്വം മനുഷ്യരിൽ ഒരാളായിരുന്നു എന്ന് എൽ ജെ ഡി സംസ്ഥാന പ്രസിഡണ്ടും മുൻ എം പിയുമായ എം വി ശ്രേയംസ് കുമാർ അഭിപ്രായപ്പെട്ടു.

അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു കുടിവെളളം കാശ് കൊടുത്ത് വാങ്ങേണ്ടി വരും എന്ന് എത്രയോ വർഷങ്ങൾക്കു മുന്നേ പ്രവചിച്ചത്. ജനതാ കൾച്ചറൽ സെൻ്റർ ഓവർസീസ് കമ്മിറ്റി സംഘടിപ്പിച്ച "എം പി വീരേന്ദ്രകുമാർ ബഹുമുഖ പ്രതിഭ" എന്ന അനുസ്മരണ വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തുടർന്ന് സംസാരിച്ച എൽ ജെ ഡി അഖിലേന്ത്യാ സെക്രട്ടറി ഡോ: വർഗീസ് ജോർജ് എം പി വീരേന്ദ്രകുമാർ എന്ന രാഷ്ട്രീയ നേതാവ് ലോകത്ത് നടന്ന രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളോട് നിരന്തരം സംവദിച്ചുകൊണ്ടാണ് തൻ്റെ പൊതു ജീവിതത്തെ മുന്നോട്ടു നയിച്ചത് എന്നു പറഞ്ഞു.പാരിസ്ഥിതിക വിഷയത്തിലും കോർപ്പറേറ്റ് ചൂഷണത്തിനും എതിരെ നിരന്തരം അദ്ദേഹം എഴുതുക്കൊണ്ടിരുന്നു. ഇങ്ങനെയാണ് ഇനിയുള്ള ലോകം മുന്നോട്ടു പോവുക എന്ന് അദ്ദേഹം എഴുത്തിലൂടെ പ്രഖ്യാപിച്ചു.

തുടർന്നു സംസാരിച്ച കെ പി മോഹനൻ എം എൽ എ തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് എം പി വീരേന്ദ്രകുമാർ ആണെന്നു പറഞ്ഞു. മതേതര മൂല്യത്തെ കുറിച്ച് സമൂഹത്തെ നിരന്തരം ഓർമ്മപ്പെടുത്തിയ നേതാവാണ് എം പി വിരേന്ദ്രകുമാർ എന്ന് എൽ ജെ ഡി ജനറൽ സെക്രട്ടറി വി കുഞ്ഞാലി പറഞ്ഞു.

പ്രസിഡണ്ട് പി ജി രാജേന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന വെബിനാറിൽ സിയാദ് ഏഴംകുളം (പ്രസിഡന്റ് JPC) ഇ.കെ. ദിനേശൻ, ടി. ജെ.ബാബു, മണി പാനൂർ,കോയ വേങ്ങര, നികേഷ് കുമാർ, മനോജ് വടകര, സുധീർ ചാറയം , ടെന്നിസൺ, ഉണ്ണി പുളിമൂട്ടിൽ എന്നിവർ അനുസ്മരണ ഭാഷണം നടത്തി. .ജനത കൾച്ചറൽ സെന്റർ ഓവർസീസ് കമ്മിറ്റി ജനറൽ സെക്രട്ടറി നജീബ് കടലായി സ്വാഗതവും ട്രഷറർ അനിൽ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

Advertisment