ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/F2HACJWrVPwb7UdV5ZfH.jpeg)
പാലാ: കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയ്ക്ക് സമ്മാനിച്ച പുതിയ സ്വിഫ്റ്റ് ബസുകൾ ഇന്ന് വൈകിട്ട് പാലാ ഡിപ്പോയിൽ എത്തി. തിരുവനന്തപുരത്തു നിന്നും 4.30ന് പുറപ്പെട്ട ബസ് 8 മണിക്കാണ് പാലായിൽ എത്തിയത്. 3.30 മണിക്കൂർ സമയം മാത്രമാണ് പാലാ വരെയുള്ള യാത്രയ്ക്കായി എടുത്തത്.വളരെ തിരക്കേറിയ സമയത്ത് എം.സി.റോഡിലൂടെ വേഗതയിൽ തന്നെ എത്തുവാൻ കഴിഞ്ഞു.
Advertisment
എയർ ബസ് നിരക്കാണ് യാത്രക്കാരിൽ നിന്നും പ്രഥമ യാത്രയ്ക്കായി ഈടാക്കിയത്. ബംഗ്ലരു ട്രിപ്പിനായാണ് സ്വിഫ്റ്റ് ബസുകൾ ഡിപ്പോയിൽ എത്തിയിരിക്കുന്നു. സ്വിഫ്റ്റ് ഓടിക്കുന്നതിന് പ്രത്യേക ജീവനക്കാരെയും അയച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ബസ് ബംഗ്ലരു ട്രിപ്പിനായി അയച്ചു തുടങ്ങും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us