സ്ഥാനാർത്ഥി ആദ്യമായി പൊതുജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഈ പത്രസമ്മേളനത്തിലെ വേഷം കെട്ടൽ കണ്ട നിമിഷത്തിൽ തന്നെ കേരളം ഉറപ്പിച്ചതാണ് സിപിഎമ്മിന്റെ ഈ നാണം കെട്ട തോൽവി-; ചിത്രം പങ്കുവെച്ച് ബല്‍റാം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി സിപിഎം ജോ ജോസഫിനെ പ്രഖ്യാപിച്ചപ്പോഴേ തോല്‍വി ഉറപ്പിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. സ്ഥാനാര്‍ഥി ആദ്യമായി പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട പത്രസമ്മേളനത്തിലെ വേഷം കെട്ടല്‍ കണ്ട നിമിഷത്തില്‍ തന്നെ കേരളം ഉറപ്പിച്ചതാണ് സിപിഎമ്മിന്റെ ഈ നാണം കെട്ട തോല്‍വിയെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എം.സ്വരാജ്, പി.രാജീവ്, ജോ ജോസഫ്, ജോസ് ചാക്കോ പെരിയപ്പുറം എന്നിവര്‍ ആശുപത്രി മാനേജ്‌മെന്റുമൊന്നിച്ച് ലിസി ആശുപത്രിയില്‍ മാധ്യമങ്ങളെ കണ്ട ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബല്‍റാമിന്റെ കുറിപ്പ്. ഇതിന്റെ പുറകിലെ 'ബുദ്ധി'കേന്ദ്രങ്ങള്‍ക്ക് യുഡിഎഫിന്റെ നന്ദിയെന്നും വി.ടി. ബല്‍റാം പറഞ്ഞു.

Advertisment