/sathyam/media/post_attachments/icOop5gCziYKOyXpJNHH.jpeg)
കോഴിക്കോട്: എത്ര കാലം ജീവിച്ചു എന്നതിലല്ല ജീവിത കാലയളവിനുള്ളിൽ എന്ത് ചെയ്യാൻ സാധിച്ചു എന്നതിലാണ് മനുഷ്യ ജീവിതത്തിൻ്റെ മഹത്വമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പറഞ്ഞു.
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് താലൂക്ക് ബ്രാഞ്ച് സംഘടിപ്പിച്ച വളണ്ടിയർ പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനം താലൂക്ക് കോൺഫ്രൻസ് ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് ചെയർമാൻ ടി എ അശോകൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി അരങ്ങിൽ ഗിരീഷ് സ്വാഗതം പറഞ്ഞു തഹസിൽദാരും റെഡ് ക്രോസ് താലൂക്ക് പ്രസിഡൻ്റുമായ പ്രേംലാൽ എ എം മുഖ്യ പ്രഭാഷണം നടത്തി. റെഡ് ക്രോസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ റെഡ് ക്രോസ് സന്ദേശം നൽകി. ജില്ലാ സെക്രട്ടറി ദീപു മൊടക്കല്ലൂർ ജോയൻ്റ് സെക്രട്ടറി കെ കെ രാജേന്ദ്രകുമാർ കോഴിക്കോട് കോർപ്പറേഷൻ ചെയർമാൻ സുധീഷ് കേശവപുരി, അലയൻസ് ക്ലബ് ഗവർണർ വിജയൻ എളേടത്ത്, സിനു എസ് പിള്ള , മോഹനൻ വി സി ,ശശി വെണ്ണക്കോട് എന്നിവർ ആശംസാ പ്രസംഗം നടത്തി. റെഡ് ക്രോസ് സ്റ്റേറ്റ് ട്രെയിനർമാരായ രെ തുൽ എൻ.ആർ ,ഗായത്രി ടി.ജി, നിരഞ്ജന വിശ്വനാഥ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
റെഡ് ക്രോസ് പ്രവർത്തനം കോഴിക്കോട് കോർപ്പറേഷനിലെ മുഴുവൻ വാർഡുകളിലും താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും എത്തിക്കുവാനും രണ്ടാം ഘട്ട പരിശീലനം താലൂക്കിനെ രണ്ട് മേഖലകളാക്കി മുക്കത്തും വെസ്റ്റ്ഹില്ലിലും വെച്ച് നടത്താനും വളണ്ടിയർ പരിശീലന ക്യാമ്പിൽ തീരുമാനിച്ചു.