ലോക പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തമായൊരു സൗഹൃദ കൂട്ടായ്മ പാലാ സെൻറ്. തോമസ് കോളേജിൽ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ :- ലോക പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തമായ ഒരു സൗഹൃദ കൂട്ടായ്മ. പാലാ സെന്റ്. തോമസ് കോളേജ് 1994 -97 പൊളിറ്റിക്സ് ബാച്ച് വിദ്യാർത്ഥികളാണ് കോളേജ് കാമ്പസിൽ ഒന്നിച്ചു ചേർന്നത്. കോളേജിൽ നിന്നും പടിയിറങ്ങിയതിന്റെ സിൽവർ ജൂബിലി വർഷത്തിന്റെ ഓർമ്മയ്ക്കായി പരിസ്ഥിതിദിനത്തിൽ കോളേജിന്റെ മുറ്റത്ത് കണിക്കൊന്ന, ഇലഞ്ഞി എന്നിവയുടെ തൈകൾ നട്ട് പൂർവവിദ്യാർത്ഥിയും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ചു.

Advertisment

publive-image

സാധാരണ ഹാളിൽ ഒത്തുചേർന്നു സൗഹൃദം പുതുക്കുന്നതിനും പകരം വിശാലമായ കോളേജ് ക്യാമ്പസിലൂടെ നടന്ന് പഴയകാല ഓർമ്മകൾ പങ്കു വച്ചത് എല്ലാവർക്കും നവ്യാനുഭവമായി. പൂർവ വിദ്യാർത്ഥിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ രാജേഷ് വാളിപ്ലാക്കൽ യൂണിയൻ ചെയർമാൻ ആയിരുന്ന റ്റി.ജി ബിജു, സന്തോഷ് കുമാർ , അലക്സ് കുര്യൻ, ചാൾസ് തച്ചങ്കരി, റോജൻ പി. മാത്യു ,ഷിജി ഇലവുംമൂട്ടിൽ , ജോസഫ് ജോർജ് , ബിജു എ.കെ, ടോണി ഇമ്മാനുവൽ ,സാജു ഫ്രാൻസിസ് , വി.പി നാസർ, സജി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment