/sathyam/media/post_attachments/zSkO8IfGJrrGrMXWDMwF.jpeg)
പാലാ: കർഷകരാണ് പ്രകൃതിയുടെ സംരക്ഷകരെന്ന് കേരള സംസ്കാര വേദിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണ സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ മുത്തോലി കുരുവിനാലിൽ മുത്തോലി സഹകരണ ബാങ്ക് പ്രസിഡണ്ട് ടോബിൻ കണ്ടനാട്ട് വൃക്ഷതൈകൾ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു.
ജയ്സൺ കുഴി കോടിൽ, എസ്.രാമനാഥ അയ്യർ, ജോയി മുത്തോലി, പ്രൊഫ.സാബു 'ഡി.മാത്യു, പ്രൊഫ. മാത്യു തെള്ളി, പി.ജെ.ആൻ്റണി, ജയ്സൺ മാന്തോട്ടം, ബോസ് മോൻ ജോസഫ്, ജോബി മാത്യു, അവിനാശ് മാത്യു., ജോണി വെട്ടം, മനു തെക്കേൽ, മാത്തുകുട്ടി ചേന്നാട്ട്, പി.ആർ.ശശി.എന്നിവർ പ്രസംഗിച്ചു.