/sathyam/media/post_attachments/JtJNrRGoDgVvXG0oAJHS.jpeg)
കോരുത്തോട് - കോരുത്തോട് ഗ്രാമ പഞ്ചായത്തും, സോഷ്യൽ ഫോറസ്റ്റ് വിഭാഗവും സംയുക്തമായി , തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ലേക പരിസ്ഥിതി ദിനത്തിൽ, വൃക്ഷതൈകൾ നട്ടും, വൃക്ഷതൈകൾ വിതരണം ചെയ്തും പരിസ്ഥിതി ദിനം ആചരിച്ചു.
രാവിലെ ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വൃക്ഷസമൃദ്ധി പദ്ധതിയിൽ ഉത്പാദിപ്പിച്ച വൃക്ഷെ തൈ നട്ട് പ്രസിഡന്റ് സന്ധ്യാ വിനോദ് ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് ഉപാദ്യക്ഷൻ സിസി തോമസ് തൈകളുടെ വിതരണവും നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേർസൺ ശ്രീജ ഷൈൻ പരിസ്ഥിതി സന്ദേശം നൽകി പങ്കാളിയായി.