എം ബി ബി എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ  അശ്വതി സൂരജിനെ അനുമോദിച്ചു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

കേരള ആരോഗ്യ സർവകലാശാലയുടെ ഈ വർഷത്തെ എം ബി ബി എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അയ്യന്തോൾ കോവിലകപറമ്പ് സ്വദേശി അശ്വതി സൂരജിനെ തൃശൂർ എം.പി ടി.എൻ.പ്രതാപനും തൃശൂർ എം.എൽ.എ പി. ബാലചന്ദ്രനും ചേർന്ന് അനുമോദിച്ചു.

സംഗീത സംവിധായകൻ രതീഷ് വേഗ, കേരള പത്രപ്രവർത്ത യുണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.വിനീത, കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് കൗൺസിലർ മാരായ കെ.രാമനാഥൻ, സുനിതവിനു എന്നിവർ സനിഹിതരായിരുന്നു.

തൃശൂർ ഗവ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയാണ്. ഫോർട്ട് ഡെൻറൽ ക്ളിനിക്കിലെ ദന്ത ചികിത്സ വിദഗ്ദൻ ഡോ. ടി. സൂരജിൻ്റെയും തൃശൂർ ഗവ മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.നിഷ എം ദാസിൻ്റെയും മകളാണ്.

Advertisment