തമിഴ്നാട്ടിൽ കാർ ലോറിയിലിടിച്ച് അപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്ത് കാർ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിലിടിച്ച് ഇടുക്കി സ്വദേശികളായ രണ്ടുപേർ മരിച്ചു. വാഹനത്തിന്റെ ഡ്രൈവർ ചക്കുപള്ളം വലിയകത്തിൽ വീട്ടിൽ ഏബ്രഹാം തോമസ് (24), യാത്രക്കാരനായ ഷാജി എന്നിവരാണു മരിച്ചത്.

Advertisment

ഗുരുതരമായി പരിക്കേറ്റ ഷാജിയുടെ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.

Advertisment