മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്‌

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് നൂറോളം പേര്‍ക്ക് പരിക്കേറ്റു. പൂക്കോട്ടുപാടം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രൗണ്ടിലെ ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രി 9.15നാണ് അപകടം ഉണ്ടായത്.

Advertisment

ഐസിസി സൂപ്പർ സോക്കർ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ കൂരാട് ടോപ് സ്റ്റാറും കെഎസ്ബി കൂറ്റമ്പാറയും തമ്മിലുള്ള മത്സരത്തിനു തൊട്ടു മുൻപാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും വണ്ടൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കും മാറ്റി.

Advertisment