/sathyam/media/post_attachments/f6czdWCZELIz2LlSCbcy.jpeg)
ഇളംകാട് : കൊടുങ്ങാ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണ കേസിൽ പൂജാരിയടക്കമുള്ളവർ അറസ്റ്റിൽ. ക്ഷേത്രം ജീവനക്കാരായ പ്രശാന്ത് ശാന്തി, കുക്കു (സബിൻ)തുടങ്ങിയവരാണ് അറസ്റ്റിലായത്. മുണ്ടക്കയം എസ്എച്ച്ഒ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ക്ഷേത്രത്തിൽ നിന്നും 550 കിലോയോളം തൂക്കം വരുന്ന ഓട്ടുരുളിയും നിലവിളക്കുമാണ് മോഷണം പോയത്.