തിരിച്ചറിയൽ കാർഡ് വിതരണവും പ്രവാസി ഇൻഷുറൻസ് പദ്ധതി വിശദീകരണവും 12 ന്

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

 

Advertisment

publive-image

ബസ്സീൻ കേരള സമാജത്തിന്റ നേതൃത്വത്തിൽ കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് വിതരണവും പ്രവാസി ഇൻഷുറൻസ് പദ്ധതിയേ കുറിച്ച് വിശദീകരിക്കുന്നത്തിനും വേണ്ടി ജൂൺ 12 ഞായറാഴ്ച കാലത്ത് 10 മണിമുതൽ ബി കെ എസ് സ്കൂൾ ഹാളിൽ വച്ചു ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഇന്ത്യക്കകത്തും ഇന്ത്യക്ക് പുറത്തും താമസിക്കുന്ന പ്രവാസി മലയാളികളുടെ ചിരകാല അഭിലാഷമായിരുന്നു കേരള സർക്കാരിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്. പ്രവാസി ഐഡി കാർഡ്, പ്രവാസികൾക്ക് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്നതി ലുപരി ഒരു ഇൻഷുറൻസ് കാർഡും മറ്റ് സേവനങ്ങൾക്കുള്ള അടിസ്ഥാന രേഖയും കൂടിയാണ്.

പ്രവാസി കാർഡ് ഉള്ളവർക്ക് 3 വർഷത്തെ കാലാവധിയോട് കൂടി 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നതാണ്. അപകടമരണം സംഭവിച്ചാൽ 4 ലക്ഷം രൂപയും, അപകടം മൂലം അംഗ വൈകല്യം സംഭവിച്ചാൽ 2 ലക്ഷം രൂപയും തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് കേരള സർക്കാർ നൽകുന്നതാണ്.

പ്രവാസി കാർഡിന് മൂന്ന് വർഷത്തേയ്ക്കുള്ള രെജിസ്ട്രേഷൻ ഫീയായി 315/- രൂപയാണ് നൽകേണ്ടത്. കേരളത്തിന്‌ പുറത്ത് 6 മാസത്തിൽ കൂടുതൽ താമസം ആക്കിയ, 18 മുതൽ 70 വയസ്സ് വരെ പ്രായം ഉള്ള എല്ലാ പ്രവാസി മലയാളികൾക്കും തിരിച്ചറിയൽ കാർഡ് എടുക്കാവുന്നതാണ്.

ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, കേരളത്തിന്‌ പുറത്ത് താമസം തെളിയിക്കുന്ന രേഖ (ആധാർ കാർഡ്, വാട്ടർ ബിൽ, ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ മുതലായവയിൽ ഏതെങ്കിലും ഒന്ന് ) എന്നിവയാണ് രജിസ്ട്രേഷന് ആവശ്യമായിട്ടുള്ളത്. പ്രവാസി ഐഡി കാർഡ് എടുത്തശേഷം, 18നും 59നും ഇടയിൽ പ്രായമുള്ള ഗവർമെന്റ് സർവീസിൽ ഒഴികെയുള്ളവർക്ക് പ്രവാസി പെൻഷൻ പദ്ധതിയിലും ചേരാവുന്നതാണ്.

മാസം 100 രൂപ വീതം അടച്ചാൽ 60 വയസ് മുതൽ മാസം 3500 രൂപ വീതം പെൻഷനും ലഭിക്കുന്നതാണ്. 55 വയസിനു ശേഷമാണ് പെൻഷൻ പ്ലാനിൽ ചേരുന്നതെങ്കിൽ 5 വർഷത്തിനു ശേഷം പെൻഷൻ ലഭിച്ചു തുടങ്ങുന്നതാണ്. 18 വയസ് കഴിഞ്ഞ എല്ലാ അംഗങ്ങളിലും നിന്ന് ഫോമുകൾ പൂരിപ്പിച്ച്,ഒരു ഫോട്ടോയും, ആധാർ കാർഡ് കോപ്പിയും സഹിതം എത്തിക്കേണ്ടതാണ്.

പ്രവാസി ഐഡി കാർഡ് ഉള്ളവർക്ക് ലഭിക്കുന്ന ചില അനുകൂല്യങ്ങൾ

1. കാരുണ്യം: അന്യ സംസ്ഥാനങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹം കേരളത്തിൽ സ്വഭവനത്തിൽ എത്തിക്കുന്നതിനുള്ള ചിലവുകൾ

2. സാന്ത്വനം: പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസം ആക്കുന്നുന്നവർക്ക് പെണ്മക്കളുടെ വിവാഹം, രോഗങ്ങൾ എന്നിവയ്ക്ക് 50K വരെ സഹായം.

3. നാട്ടിൽ സെറ്റിൽ ചെയ്യുന്നവർക്ക് 10 ലക്ഷം വരെ ഈടില്ലാത്ത ലോൺ

4. സെക്സ്വൽ ഹരാസ്മെന്റ്, സ്വത്ത്‌ തർക്കം എന്നിവയിൽ നിയമസഹായം

5. വിദേശ ജോലികൾ വെരിഫൈ ചെയ്യാൻ സഹായം

1)നോർക്ക ആംബുലൻസ് സഹായം
2)നോർക്ക നിയമ സഹായങ്ങൾ
3)വിദേശത്തു ജോലിക്ക് പോകുന്നതിനുള്ള job പോർട്ടൽ, വിദേശത്തു ജോലി ചെയ്യൂ ന്നതിനുള്ള സേവനങ്ങൾ
4)വിദേശത്തു ജോലിക്ക്കു പോകുന്നവർക്കുള്ള സർട്ടിഫിക്കറ്റ് അറ്റെസ്റ്റേഷൻ. മുംബൈ ഓഫീസിലും ചെയ്യുന്നതാണ്.
5)ജിസിസി രാജ്യങ്ങൾ ഉൾപ്പെടെ 108 രാജ്യങ്ങളുടെ എംബസി അറ്റെസ്റ്റേഷൻ.

കൂടുതൽ വിവരങ്ങൾക്കായി സമാജ ത്തിൻറെ പ്രതിനിധികളുമായി ബന്ധപ്പെടുക.

Advertisment