/sathyam/media/post_attachments/9d5A0PJQMWXfbFNTz6vG.jpg)
തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട് അപകടത്തിന്റെ വിചാരണയ്ക്ക് പ്രത്യേക അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി സ്ഥാപിക്കും. ഇതിനായി പത്ത് തസ്തികള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
2016 ഏപ്രിലില്‍ ആണ് പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തില്‍ 110 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ട് അപകടം നടന്നത്. 300ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ വിലക്കു ലംഘിച്ചാണ് വെടിക്കെട്ട് നടന്നതെന്നാണ് ആരോപണം. ക്രൈംബ്രാഞ്ചും പിന്നീട് സര്‍ക്കാര്‍ നിയോഗിച്ച ജുഡിഷ്യല്‍ കമ്മിഷനും അന്വേഷിച്ചിരുന്നു. വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യം നേരത്തേ ഹൈക്കോടതി അംഗീകരിച്ചിരുന്നു. ക്രൈംബ്രാഞ്ചും സംസ്ഥാന പൊലീസ് മേധാവിയും ഇതേ ആവശ്യമുന്നയിച്ചിരുന്നു.