/sathyam/media/post_attachments/ZDMEuCMkMQqvU2qZLqXL.jpg)
കൊല്ലം: സൈബ്മിറര്‍ ഇന്നൊവേഷന്‍സ് കൊല്ലം ടെക്‌നോപാര്‍ക്കില്‍ ഓഫീസ് ആരംഭിച്ചു. പുതിയ ടെക്‌നോളജികളെ അടിസ്ഥാനമാക്കി സോഫ്റ്റുവെയര്‍ ഡെവലപ്‌മെന്റില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം അഷ്ടമുടി ബില്‍ഡിങ്ങില്‍ പി.സി വിഷ്ണുനാഥ് എം.എല്‍.എ നിര്‍വഹിച്ചു.
കമ്പനി സി.ഇ.ഒ ആദര്‍ശ് ഒ, ടെക്‌നോപാര്‍ക്ക് ഫിനാന്‍സ് ആന്‍ഡ് അഡ്മിന്‍ ഓഫീസര്‍ ജയന്തി ആര്‍, ഒ ആന്‍ഡ് എം സൂപ്പര്‍വൈസര്‍ മനു വി.ആര്‍, ഓഫീസ് അസിസ്റ്റന്റ് ദിവ്യ രാജന്‍ തുടങ്ങിയവരുടെ ടെക്‌നോപാര്‍ക്കിലെയും സൈബ്മിററിലെയും മറ്റ് ജീവനക്കാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.