ഡി.എം.സി കേരള ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും ഔഷധ സസ്യങ്ങളുടെ വിതരണവും നടത്തി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

 

തിരുവനന്തപുരം: ഡൽഹി കേന്ദ്രമായി 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള സന്നദ്ധ സംഘടന ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ട്ടീവ് (ഡി.എം.സി) കേരള ചാപ്റ്റർ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.

ഔഷധസസ്യ തൈകൾ, പച്ചക്കറി വിത്തുകൾ ഇവയുടെ വിതരണം നിർവഹിച്ചുകൊണ്ട് അഡ്വ.എം. വിൻസെന്റ് എം.എൽ.എ ഡി.എം.സിയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.

കണിക്കൊന്ന,താന്നി, പുത്രൻ ജീവ, കൂവളം, വാളൻപുളി, വാതം കൊല്ലി, ജാതി, അയ്യപ്പന, മുള്ളു വേങ്ങ, നെല്ലി, പേര, വിഷപ്പച്ച, ബ്രഹ്മി എന്നീ ഔഷധ സസ്യങ്ങളുടെ തൈകൾ ആണ് വിതരണം ചെയ്തത്. കേരള സർക്കാർ ഫാർമ്മോ കോഗ്നൻസി പൂജപ്പുര യൂണിറ്റാണ് ഔഷധ സസ്യതൈകൾ ലഭ്യമാക്കിയത്. വേണു ഹരിദാസ് , അഴിപ്പിൽ അനിൽ കുമാർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

Advertisment