/sathyam/media/post_attachments/8OEDtFJumezNcK4WPCKA.jpeg)
എടത്വ: മഹാത്മാഗാന്ധി സര്‍വ്വകലാശാല ബിരുദ പരീക്ഷയില്‍ ബി.എസ്.സി. സുവോളജി മോഡല്‍ രണ്ട് അക്വാകള്‍ച്ചര്‍ വിഷയത്തില്‍ ആര്യാ രാജ് ഒന്നാം റാങ്കും, അനഘ എസ് നാലാം റാങ്കും, ആഷിത കൃഷ്ണ പത്താം റാങ്കും, ബി.എസ്.സി ഗണിത ശാസ്ത്രത്തില്‍ അനീസ അഷറഫ് ഒന്‍പതാം റാങ്കും കരസ്ഥമാക്കി.
ദേശീയ ഏജന്‍സിയായ നാക്കിന്റെ നാലാമത്തെ അക്രഡിറ്റെഷനായി കേളേജ് തയ്യാറെടുക്കുന്ന ഈ അവസരത്തില്‍ നാല് റാങ്കുകള്‍ ഉള്‍പ്പെടെ മികച്ച വിജയം കരസ്ഥമാക്കിയ സുവോളജി വകുപ്പിലെയും ഗണിത ശാസ്ത്ര വകുപ്പിലെയും റാങ്ക് ജേതാക്കളെയും അധ്യാപകരെയും മാനേജര്‍ ഫാ. മാത്യൂ ചൂരവടി, ഗവേണിംഗ് ബോഡി അംഗവും മുന്‍ പ്രിന്‍സിപ്പലുമായ ഡോ. ജോച്ചന്‍ ജോസഫ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജോജി ജോസഫ്, കേളേജ് ബര്‍സാര്‍ ഫാ. ജോംസി പൂവത്തോലില്‍ എന്നിവര്‍ അഭിനന്ദിച്ചു.