/sathyam/media/post_attachments/sAZTmNBqZsX7ofvwpF15.jpg)
തിരുവനന്തപുരം: മദ്യത്തിന്റെ വിലകൂട്ടുന്നത് ഒഴിവാക്കാനാകില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിര്‍മ്മാണ കമ്ബനികളുമായി ഇക്കാര്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ മദ്യവില കൂട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്പിരിറ്റ് വില ക്രമാധീതമായി വര്‍ദ്ധിച്ചത് ജവാന്‍ ബ്രാന്‍ഡിന്റെ ഉത്പാദനത്തെ ബാധിച്ചു. ഉത്പാദനം കൂട്ടുന്ന കാര്യം പരിഗണയിലാണ്. വില കുറഞ്ഞ മദ്യം സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്നത് നഷ്ടത്തിലാണ്. ഒരു ലിറ്റര്‍ മദ്യം ഉത്പാദിപ്പിക്കുമ്ബോള്‍ മൂന്നര രൂപ വരെ നഷ്ടമുണ്ടാകുന്നുണ്ട്. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് വില കൂട്ടുന്നതിനെപ്പറ്റി ആലോചിക്കുന്നത്. എന്നാല്‍ അന്തിമ തീരുമാനമെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.