നൗറീന്‍ ഷിഹാസിനെ ലീഡിന്റെ സൂപ്പര്‍ 100 സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുത്തു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ എഡ്‌ടെക് കമ്പനിയായ ലീഡിന്റെ സൂപ്പര്‍ 100 സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് കൊല്ലം നാഷണല്‍ പബ്ലിക് സ്‌കൂളിലെ നൗറീന്‍ ഷിഹാസ് തിരഞ്ഞെടുക്കപ്പെട്ടു. 2022-23 അധ്യയന വര്‍ഷത്തില്‍ ലീഡിന്റെ സഹകരണമുള്ള ഇന്ത്യയിലുടനീളമുള്ള സിബിഎസ്ഇ സ്‌കൂളുകളിലെ സമര്‍ത്ഥരായ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം തയാറാക്കിയ കോച്ചിംഗ്, ട്യൂട്ടറിംഗ്, മെന്ററിങ് പ്രോഗ്രാമിലേക്ക് രാജ്യമൊട്ടാകെയുള്ള മികച്ച 100 വിദ്യാര്‍ഥികളെയാണ് തിരഞ്ഞെടുത്തത്.

Advertisment

ലീഡിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമിലൂടെ നൗറീന്‍ ഷിഹാസിന് മുഴുവന്‍ സ്‌കോളര്‍ഷിപ്പാണ് ലഭിച്ചത്. 9,000ത്തിലധികം വിദ്യാര്‍ഥികളാണ് ലീഡിന്റെ സൂപ്പര്‍ 100 പ്രോഗ്രാമിനായുള്ള പ്രവേശന പരീക്ഷയില്‍ പങ്കെടുത്തത്. രണ്ടാംനിര പട്ടണങ്ങളിലെ കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗതമായ അക്കാദമിക് ഗൈഡന്‍സ്, ട്യൂട്ടറിംഗ്, കോച്ചിംഗ് എന്നിവ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം നല്‍കുന്നു.

Advertisment