New Update
/sathyam/media/post_attachments/qgUvnKCySGzYYteGuJpq.jpg)
തിരുവനന്തപുരം: കാസർക്കോട് കനത്ത മഴയില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്തു ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കലക്ടർ, ഡിഡിഇ, സ്കൂൾ പ്രധാനാധ്യാപകൻ എന്നിവരോട് വിശദീകരണം തേടി.
Advertisment
അംഗഡിമൊഗര്‍ ജിഎച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ ആണ് മരിച്ചത്. ബി എം യൂസഫ്- ഫാത്തിമ സൈന ദമ്പതികളുടെ മകളാണ്.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണത്. മരത്തിന്റെ ചില്ല കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us