ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
കണ്ണൂർ: മസ്കത്തിൽനിന്നും കണ്ണൂരിലേക്കു വന്ന വിമാനത്തിൽവച്ച് ക്യാബിൻ ക്രൂ 15 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് വിമാനത്തിൽ ഉണ്ടായിരുന്ന നാലു ക്യാബിൻ ക്രൂ ജീവനക്കാരെയും എയര്‍ ഇന്ത്യ അന്വേഷണ വിധേയമായി ഫ്ലയിങ് ചുമതലയിൽനിന്നു മാറ്റി.
Advertisment
പ്രതി എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ക്രൂവായ മുംബൈ സ്വദേശി പ്രസാദിനെതിരെ കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസ് പോക്സോ ചുമത്തി കേസെടുത്തിരുന്നു. ജൂൺ അഞ്ചിനായിരുന്നു സംഭവം. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.