തണൽ ഡോക്ടേഴ്സ് ഹോം കെയർ പാലിയേറ്റീവ് കൊല്ലം ജില്ലയിൽ കുടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം. തണൽ ഡോക്ടേഴ്സ് ഹോം കെയർ പാലിയേറ്റീവ്, ജില്ലയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സേവനം എത്തിക്കുമെന്ന് തണൽ ചെയർമാൻ ഡോ.വി ഇദ്രീസ്. തണൽ കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച കൈകോർക്കാം തണലിനോടൊപ്പം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ജില്ലയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ അവലോകനവും സാധ്യതകളും യോഗം വിലയിരുത്തി ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചു.

Advertisment

ഇരുപത്തിനാല് മണിക്കൂറും കിടപ്പുരോഗികള്‍ക്ക് സ്വാന്തനപരിചരണം നല്‍കുന്ന പുതിയ പദ്ധതി നടപ്പിലാക്കും.  ജില്ലയിൽ തേവലക്കര, മഞ്ഞപാറ , മയ്യനാട് പ്രദേശങ്ങളിൽ ഡയാലിസിസ്, പാലിയേറ്റീവ് ഹോസ്പിസ് സേവനകേന്ദ്രങ്ങളുടെ നിർമാണ പ്രവർത്തങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നു അദ്ദേഹം സൂചിപ്പിച്ചു.

പരിപാടി അബ്ദുൽ നാസർ ഐ എ എസ് ഉദ്‌ഘാടനം ചെയ്തു കൊല്ലം യൂണിറ്റ് പ്രസിഡൻറ് സാദിഖ് യൂസഫ് അധ്യക്ഷത വഹിച്ചു. അബ്ദുൽസലാം മെഡിസിറ്റി, എഞ്ചിനീയർ ലാൽ അബ്ദുൽ സലാം, ഡോ. വിനോദ് ജേക്കബ്, ഡോ. സാം വർഗ്ഗീസ്, ഡോ. വർഗീസ് കോശി, ഡോ. അശോകൻ ശങ്കർ, ഡോ. ശ്രീ ദാസ്, സക്കിർ ഹുസൈൻ, നുറുദീൻ എന്നിവർ സംസാരിച്ചു

Advertisment