/sathyam/media/post_attachments/hQABBn7t7PtC47VjeW6A.jpeg)
തൃശൂർ: വിവാദവിഷയത്തിന്റെ മറവിൽ കെ.എസ്.ആർ.ടി.സി.യിലെ ശമ്പളക്കാര്യം മറച്ചുവച്ച് കേരള സർക്കാർ ഒളിച്ചു കളിക്കുകയാണെന്ന് ബി.എം.എസ്. തൃശൂർ ജില്ലാ ഉപാദ്ധ്യക്ഷൻ ഗോപി കള്ളായി കുറ്റപ്പെടുത്തി. ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കുന്നത് നിയമനിഷേധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം നൽകുന്നത് തങ്ങളുടെ ബാദ്ധ്യതയല്ലെന്ന് പറയുന്ന സർക്കാരും മാനേജ്മെന്റും ജീവനക്കാർ കൊണ്ടുവരുന്ന വരുമാനം ധൂർത്തടിക്കുകയാണ്. ശമ്പളം നൽകുന്നതിന് സർക്കാരിന്റെ ഭാഗത്തു നിന്ന് തിരുത്തൽ നടപടികൾ ആവശ്യമാണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ടി.എംപ്ലോയീസ് സംഘിന്റെ(ബി.എം.എസ്.). നേതൃത്വത്തിൽ തൃശൂർ ഡിപ്പോയിൽ തുടരുന്ന കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ അനിശ്ചിതകാല സമരത്തിന്റെ ഭാഗമായ ഒൻപതാം ദിവസത്തെ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജി.ബി.സന്തോഷ് അദ്ധ്യക്ഷനായിരുന്നു. കെ.എസ്.ടി.എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ഇ.പി. ഗിരീഷ്, ജില്ലാ ട്രഷറർ കെ. അനീഷ് എന്നിവർ സംസാരിച്ചു