/sathyam/media/post_attachments/xwGUlSaLcGYB57ML51wd.jpeg)
ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെയും പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവരുടെയുo കുട്ടികൾ കൂടുതലായി പഠിക്കുന്ന ഉടുമ്പന്നൂർ സെൻ്റ് ജോർജ്ജ് ഹൈസ്കൂളിന് നൂറുമേനി വിജയം'
കഴിഞ്ഞ അധ്യയന വർഷം കോവിഡ് മൂലം 5 മാസം സ്കൂൾ അടഞ്ഞുകിടന്നെങ്കിലുo ദിവസേന കൃത്യമായ ടൈംടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ എല്ലാ വിഷയങ്ങൾക്കും നടത്തിയാണ് ഉടുമ്പന്നൂർ സെൻ്റ് ജോർജ്ജ് ഹൈസ്കൂൾ നൂറുമേനി വിജയം കൈവരിച്ചത്.
76 കുട്ടികൾ പരീക്ഷ എഴുതിയതിൽ 2 കുട്ടികൾക്ക് ഫുൾ A+ സും 4 കുട്ടികൾക്ക് 9 A+ സും ലഭിച്ചു.
മൊബൈൽ ഫോൺ ഇല്ലാത്ത പാവപ്പെട്ട നിരവധി കുട്ടികൾക്ക് പഞ്ചായത്തിൻ്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഫോണുകൾ ലഭ്യമാക്കിയിരുന്നു. നവംബർ മാസംസ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചതുമുതൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേകം ക്ലാസുകൾ നടത്തിയിരുന്നു. സ്കൂൾ മാനേജർ ഫാ.ജോസ് പൊതൂര് ,ഹെഡ്മാസ്റ്റർ സോണി മാത്യു, പി.റ്റി എ പ്രസിഡൻറ് സുബൈർ എ എം ,എം പി.റ്റി.എ പ്രസിഡൻ്റ് മഞ്ജു സ്മിതേഷ്എന്നിവർ കുട്ടികളെ അഭിനന്ദിച്ചു.