അസ്ഥികൾ പൊടിയുന്ന അസുഖം: സുമേഷ് നേടിയ എസ്എസ്എൽസി വിജയത്തിന് പത്തരമാറ്റ് പൊൻതിളക്കം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
publive-image
കാഞ്ഞിരപ്പുഴ :ജന്മനാലുള്ള വൈകല്യങ്ങൾ തരണംചെയ്ത് സുമേഷ് നേടിയ  എസ്എസ്എൽസി വിജയത്തിന് പത്തരമാറ്റ് പൊൻതിളക്കം. കാഞ്ഞിരപ്പുഴ ഒമ്പതാം വാർഡിൽ താമസിക്കുന്ന സുമേഷിന്റെ എസ് എസ് എൽ സി പരീക്ഷാഫലം നാടിന് അഭിമാനമായി. ജന്മനാൽ വൈകല്യങ്ങളുള്ള താൻ വീട്ടിലെ 4 ചുമരിനുള്ളിൽ ഒതുങ്ങിക്കൂടാൻ ഉള്ളതല്ല എന്ന തിരിച്ചറിവാണ് സുമേഷിന്റെ വിജയം എന്ന് പരിസരവാസികൾ പറഞ്ഞു. വളരെ സാമ്പത്തികനില കുറഞ്ഞ കുടുംബമായതിനാൽ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടുതന്നെയാണ് സുമേഷ് ഈ വിജയം കരസ്ഥമാക്കിയിട്ടുള്ളത്.
Advertisment
അമ്മയുടെ കഷ്ടപ്പാടും സ്ട്രോക്ക് വന്ന് കിടപ്പിലായ അച്ഛന്റെ മാനസിക അവസ്ഥയും  മനസ്സിലാക്കി,തന്റെ കഴിവിന്റെ പരമാവധി ഇനിയും കൂടുതൽ പഠിക്കാൻ താൽപര്യമുണ്ടെന്നും സുമേഷ് മാധ്യമങ്ങളോട് പറഞ്ഞു.പൊറ്റശ്ശേരി സർക്കാർ ഹൈസ്‌കൂളിലാണ് സുമേഷ് പഠിക്കുന്നത്.ശരീരത്തിലെ അസ്ഥികൾ പൊടിയുന്ന അസുഖമാണ് സുമേഷിന്.
സ്കൂളിലെ അധ്യാപകരോടൊപ്പം പരിസരവാസികളുടെ സഹായവും തന്റെ പഠനകാര്യത്തിൽ ലഭിച്ചിട്ടുണ്ടെന്ന് ഈ സന്തോഷവേളയിലും സുമേഷ് ഓർക്കുന്നു. കൂടാതെ എല്ലാവിധ സഹായങ്ങളും ആത്മധൈര്യവും തന്ന്  ഒരു സുഹൃത്തിനെ പോലെ,  അതിലുപരി സ്വന്തം അമ്മയെ പോലെ സഹായിച്ച,ബി ആർ സി യിലെ തന്റെ രമ്യ ടീച്ചറോടുള്ള കടപ്പാടും സുമേഷ് അറിയിച്ചു.
Advertisment