2022-23 വാർഷിക പദ്ധതി രൂപീകരണം: കരിമ്പയെ സമ്പൂർണ്ണ സമഗ്ര വികസിത പഞ്ചായത്താക്കി മാറ്റും

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

മണ്ണാർക്കാട് :പതിനാലാം പഞ്ചവത്സര പദ്ധതിയും 2022-23 കാലയളവിലെ വാർഷിക പദ്ധതിയും അംഗീകരിക്കുന്നതിനു വേണ്ടിയുള്ള കരിമ്പ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ കരിമ്പ എച്ച് ഐ എസ് ഹാളിൽ ചേർന്നു.എംഎൽഎ അഡ്വ.കെ. ശാന്തകുമാരി സെമിനാർ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ അഞ്ചു വർഷക്കാലം സമാനതകളില്ലാത്ത വികസന പദ്ധതികൾ നാട്ടിൽ നടന്നതായി എം എൽ എ പറഞ്ഞു.ജനങ്ങളുടെ പ്രശ്‌നങ്ങളും ആഗ്രഹങ്ങളും നേരിട്ടറിയുന്നതും ഇടപെടുന്നതും പ്രാദേശിക ഭരണസംവിധാനമാണ് .ഭരണ നിർവഹണ സംവിധാനത്തിലും വികസനത്തിലും രാഷ്ട്രീയമില്ല.

സമഗ്ര മേഖലകള്‍ക്കും വികസന പ്രാതിനിധ്യം നല്‍കുന്നതാണ് 2022-23 വാർഷിക പദ്ധതി രൂപീകരണം, എം എൽ എ പറഞ്ഞു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ അധ്യക്ഷനായി.പൂര്‍ണ്ണമായ ജനപങ്കാളിത്തത്തോടെ,വിദഗ്ദ്ധരെയും ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ഉത്പാദന മേഖലയ്ക്കും,കൃഷി - ജല സംരക്ഷണത്തിനും ഊന്നല്‍ നല്‍കിയുള്ള കരിമ്പ പഞ്ചായത്തിന്റെ വികസന സെമിനാര്‍ ചർച്ചയിലെ പദ്ധതികൾ,നടപ്പു സാമ്പത്തിക വർഷത്തിൽ 9 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ്.വികസന രേഖ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ റെജി ജോസ് നിർവഹിച്ചു.

കരട് രേഖയെ മുൻ നിർത്തി പഞ്ചായത്തിൽ പദ്ധതിയാസൂത്രണവും നിര്‍വ്വഹണവും കാര്യക്ഷമമായും സുതാര്യമായും നടത്തുന്നതിന് വിവിധ വകുപ്പുകൾ ഏകോപിച്ചുള്ള ഗ്രൂപ്പ് ചർച്ചകളും നിർദേശങ്ങളും വികസന സെമിനാറിന്റെ ഭാഗമായി നടന്നു.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സി.ഗിരീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെർമാൻ എച്ച്. ജാഫർ,കെ. കെ. ചന്ദ്രൻ, അബ്ദുള്ളക്കുട്ടി,കെ. പി. ഉണ്ണികൃഷ്ണൻ, എൻ. കെ. നാരായണൻ കുട്ടി, രാധാകൃഷ്ണൻ, മാത്യു മാസ്റ്റർ, മുസ്തഫ,ഗോപിനാഥൻ, തുടങ്ങിയവർ സംസാരിച്ചു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ വിജയൻ സ്വാഗതവും കരിമ്പ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ഗിരി പ്രസാദ് നന്ദിയും പറഞ്ഞു.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികള്‍,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment