/sathyam/media/post_attachments/0GNujuuASmTnPUizmIP5.jpg)
കോട്ടയം: വൈക്കം എംഎൽഎ സി.കെ.ആശയുടെ പിതാവ് സിപിഐ മുൻ മണ്ഡലം കമ്മിറ്റിയംഗം ഉദയനാപുരം കണാകേരിൽ കെ. ചെല്ലപ്പൻ (82) അന്തരിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച തകിൽ വിദ്വാൻ കരുണാമൂർത്തിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ടി കെ മാധവൻ സ്ക്വയറിലെ പാർട്ടി മണ്ഡലം കമ്മറ്റി ഓഫീസിലെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഭാസുരാംഗി, മകൻ അനീഷ് (ജലഗതാഗതം).