സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനിൽ അതിവേഗ വ്യക്തിഗത/ ഗ്രൂപ്പ് വായ്പ്പകള്‍ക്ക് അപേക്ഷിക്കാം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ ഗ്രൂപ്പ് വായ്പ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് 5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 6% പലിശനിരക്കില്‍ വ്യക്തിഗത ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പാ നല്‍കുന്നത്. www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം ബന്ധപ്പെട്ട എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം.

കൂടാതെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസ് ന് 3% -3.5% പലിശ നിരക്കില്‍ 3 കോടി രൂപ വരെ വായ്പ് അനുവദിക്കും. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്.ജി കള്‍ക്ക് 10 ലക്ഷം രൂപ വരേയും ഹരിത കര്‍മ്മ സേന/ ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരെയും വായ്പാ ലഭിക്കും. അപേക്ഷകള്‍ക്കും വിശദവിവരങ്ങള്‍ക്കും എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484-2984932,9496015011.

Advertisment