സഖാവ്. സി.ആർ. രാധാകൃഷ്ണൻ മാഷ് അനുസ്മരണ യോഗം നടത്തി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

മുളന്തുരുത്തി : സി.പി.ഐ.എം അംഗം,അധ്യാപകൻ, പുരോഗമന കാലാ സാഹിത്യ സംഘം, കലാസാംസ്‌കാരിക പ്രവർത്തകൻ, ശില്പി, ചിത്രകാരൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് ,ബാലസംഘം പ്രവർത്തകൻ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച
സഖാവ്. സി.ആർ. രാധാകൃഷ്ണൻ മാഷിന്റെ ഒന്നാം ചരമ വാർഷികത്തിൽ പുരോഗമന കലാ സാഹിത്യ സംഘം മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ തുപ്പുംപടി വൈ.എം.ഏ.സി യിൽ വച്ച് അനുസ്മരണ യോഗം നടത്തി.

പുരോഗമന കലാ സഹിത്യ സംഘം ജില്ലാ ട്രഷറർ എ.കെ.ദാസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സഹിത്യ സംഘം മേഖലാ പ്രസിഡന്റ് അജയ് കെ.പി. അദ്ധ്യക്ഷത വഹിച്ചു. കണയന്നൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സി.കെ. റെജി, പ്രെഫസർ. എം.വി. ഗോപാലകൃഷ്ണൻ ,പുരോഗമന കലാ സഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം സാജു ചോറ്റാനിക്കര , രാധാകൃഷ്ണൻ മാഷിന്റെ മകൾ സീമ രാധാകൃഷ്ണൻ പി.ഡി.രമേശൻ, അഡ്വ: നിമ്മി ഷാജി, കെ.എ. ജോഷി, പി.എൻ. പുരുഷോത്തമൻ , പുരോഗമന കലാ സാഹിത്യ സംഘം മേഖലാ സെക്രട്ടറി ആർ.രഞ്ചു, എം.ആർ. മുരളീധരൻ , എൻ.കെ. സ്വരാജ്, ലിജോ ജോർജ് എന്നിവർ സംസാരിച്ചു.

Advertisment