/sathyam/media/post_attachments/PsULMCuZBYUi3wof0qTi.jpeg)
മുളന്തുരുത്തി : മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കും , സർക്കാരിനെതിരായ കള്ള പ്രചാരവേലയ്ക്കും എതിരെ കേരളത്തിലെ എല്ലാ ലോക്കൽ കമ്മറ്റികളിലും പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കുന്നതിന്റെ ഭാഗമായി സി.പി.ഐ.എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
മുളന്തുരുത്തി കരവട്ടെ കുരിശിൽ നിന്ന് ആരംഭിച്ച പ്രകടനം പള്ളിത്താഴത്ത് സമാപിച്ചു. പൊതു യോഗത്തിൽ സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം എബി പാലാൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം എം.പി. ഉദയൻ പൊതു യോഗം ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ , സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എ. ജോഷി, പി.എൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.