അങ്കമാലി പോലീസ് വെടിവയ്പ്പ്: വിമോചന സമര രക്തസാക്ഷികളെ അനുസ്മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

അങ്കമാലി :അങ്കമാലി പോലീസ് വെടിവയ്പ്പിന്റെ അറുപത്തിമൂന്നാം വർഷത്തിൽ വിമോചന സമര രക്തസാക്ഷികളെ പ്രതികരണവേദിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ തെറ്റായ വിദ്യാഭ്യാസ മദ്യ
നയങ്ങൾക്കും ഭരണകൂട ഭീകരതയ്ക്കുമെതിരേ നടത്തിയ പ്രതിഷേധ സമരമാണ് വിമോചന സമരം. 1959 ജൂൺ 13 ന് രാത്രി ഒമ്പതിനായിരുന്നു അങ്കമാലി പട്ടണത്തിൽ സമരക്കാർക്കു നേരെ പോലീസ് വെടിവയ്പ്പ് നടന്നത്. ഏഴ് പേരാണ് വെടിവയ്പ്പിൽ മരിച്ചത്.

രക്തസാക്ഷികളെ അടക്കം ചെയ്ത അങ്കമാലി സെന്റ് ജോർജ് ബസീലിക്കപള്ളി സിമിത്തേരി കല്ലറയിൽ പ്രതികരണവേദി ചെയർമാൻ ജോസ് വാപ്പാലശേരി പുഷ്പചക്രം അർപ്പിച്ചു. കല്ലറയിൽ നടന്നഅനുസ്മരണ പ്രാർത്ഥനക്ക് റെക്ടർ റവ.ഫാ.ഡോ. ജിമ്മി പൂച്ചക്കാട്ട് ഫാ.സിബിൻ മനയമ്പിള്ളി, ഫാ. അരുൺ മംത്തിപറമ്പിൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പള്ളി അങ്കണത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം സമര സേനാനി അഡ്വ. ഗർവാസീസ് അരീക്കൽ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ് ജോസ് വാപ്പാലശേരി രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് നൽകി വരുന്ന പെൻഷൻ വിതരണം ചെയ്തു. പി ഐ നാദിർഷ, ഷൈബി പാപ്പച്ചൻ , കെ.പി ഗെയിൻ എന്നിവർ പ്രസംഗിച്ചു.മറ്റൂർ കുര്യപ്പറമ്പൻ വറീത് , കൊറ്റമം കോലഞ്ചേരി പൗലോസ്, മറ്റൂർ കൊഴുക്കാടൻ പുതുശേരി പൗലോ , കൊറ്റമം മുക്കട പ്പള്ളൻ വറീത് , കാലടി മാടശേരി ദേവസി, കൈപ്പട്ടൂർ കോച്ചാപ്പിള്ളി പാപ്പച്ചൻ , മറ്റൂർ ചെമ്പിശേരി വറീത് എന്നിവരാണ് വിമോചന സമര ചരിത്രത്തിലെ അങ്കമാലി കല്ലറയിൽ അന്ത്യവിശ്രമം കൊള്ളുന്നത്

Advertisment