കഞ്ചാവ് വിൽപ്പനക്കേസിൽ തിരുവനന്തപുരത്ത് അഭിഭാഷകനെ എക്സൈസ് അറസ്റ്റ് ചെയ്തു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കഞ്ചാവ് വില്‍പ്പന കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപം ആഷിക്‌ പ്രതാപ് നായരാണ് അറസ്റ്റിലായത്. ആഷിക്കിൻെറ ആയു‍വേദ കോളജ് ജംഗ്ഷനിലുള്ള വീട്ടിൽ നിന്നും 9.6 കിലോ കഞ്ചാവ് ഒരു മാസം മുമ്പ് എക്സൈസ് പിടികൂടിയിരുന്നു.

തമിഴ്‌നാട്ടിൽ നിന്നും അഭിഭാഷകനുവേണ്ടി കഞ്ചാവ് എത്തിച്ച ഷംനാദിനെ നേരെത്തെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് കഞ്ചാവ് കടത്തു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന് പങ്കുണ്ടെന്ന് തെളിഞ്ഞത്.

Advertisment