/sathyam/media/post_attachments/i7tSF2HycnACfGEw15nI.jpeg)
ഗുരുവായൂർ: വില്വമംഗലത്ത് സ്വാമിയാരാണ് വേഷവിധാനങ്ങൾ രൂപകല്പന ചെയ്തതെന്ന് ഐതിഹ്യം പറയുന്ന ഗുരുവായൂരിലെ പ്രസിദ്ധമായ കൃഷ്ണനാട്ടം കളിയ്ക്കാവശ്യമായ പുതിയ കിരീടവും മെയ്യാഭരണങ്ങളും ഭഗവാന് കാണിയ്ക്കയായി ലഭിച്ചു. ചെന്നൈ ചെട്ടിനാട് സ്വദേശികളായ ഹരിനാരായണനും അമ്മ ശിവകാമിയുമാണ് വഴിപാടായി കൃഷ്ണനാട്ടം കോപ്പുകൾ ഗുരുവായൂർ ദേവസ്വത്തിലേയ്ക്ക് നൽകിയത്.
/sathyam/media/post_attachments/wfjDbCQVLwYAavsAgr1q.jpeg)
വെള്ളിയാഴ്ച രാവിലെ പന്തീരടി പൂജയ്ക്കുശേഷം ക്ഷേത്രനടയിൽ വച്ചു നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ കൃഷ്ണനാട്ടം കോപ്പുകൾ ഏറ്റുവാങ്ങി. കൃഷ്ണമുടി, ഉത്തരീയം, കുപ്പായം, ഞ്ഞൊറി, കഴുത്താരം എന്നിവയാണ് സമർപ്പിച്ചത്. കൃഷ്ണനാട്ടം ചമയശിൽപി കെ. ജനാർദ്ദനനാണ് കോപ്പുകൾ നിർമ്മിച്ചത്. കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാർ, കളിയോഗം ആശാൻ പി. ശശിധരൻ, കലാനിലയം രാജു, ക്ഷേത്രം അസിസ്റ്റന്റ് മാനേജർ സുരേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.